ആശുപത്രി മാലിന്യങ്ങള്‍ കത്തിക്കേണ്ട, വളമാക്കി മാറ്റാം; പുത്തന്‍ സാങ്കേതികവിദ്യയുമായി CSIR- NIIST

ആശുപത്രി മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നത് ഏറ്റവും അപകടം നിറഞ്ഞ ഒന്നാണ്. നിലവില്‍ ഇത്തരം മാലിന്യങ്ങള്‍ ഇന്‍സിനേറ്ററുകള്‍ ഉപയോഗിച്ച് കത്തിച്ച് കളയുകയാണ് ചെയ്യുക. എന്നാല്‍ അന്തരീക്ഷ മലിനീകരണം മാത്രമല്ല ഇവ നിര്‍മാര്‍ജനം ചെയ്യുമ്പോള്‍ കൃത്യമായ സുരക്ഷ പാലിക്കാനായില്ലെങ്കില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനും സാധ്യത കൂടുതലാണ്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള മികച്ച കണ്ടുപിടിത്തമാണ് തിരുവനന്തപുരം പാപ്പനംകോട് ആസ്ഥാനമായുള്ള കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള CSIR- NIIST നടത്തിയിരിക്കുന്നത്. അതിന്റെ വിശേഷങ്ങള്‍ കാണാം.

Content Highlights: CSIR- NIIST, Hospital waste management, trivandrum, pappanamcode, incinerators