ഹോമിയോ മരുന്നില്‍ 'ഹെല്‍ത്തി'യായി ഡോക്ടറുടെ വിളകള്‍
കവുങ്ങിന് മഞ്ഞളിപ്പ് വന്നപ്പോളാണ് ഹോമിയോ ഡോക്ടറായ ഹിദായത്ത് കവുങ്ങിന് ഹോമിയോ മരുന്ന് കൊടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. സ്വന്തമായി വികസിപ്പിച്ച മരുന്ന് കവുങ്ങിന് ഫലം ചെയ്തപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ വളമായും ഹോമിയോ മരുന്നുകൾ പ്രയോഗിച്ചു തുടങ്ങി. അതിന് ശേഷം കാർഷിക വിളകൾക്കുണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നെന്ന് ഡോക്ടർ ഹിദായത്ത് പറയുന്നു.
എല്ലാത്തിൻെയും വിളവ് നന്നായി കൂടി. ജാതിയ്ക്ക, സപ്പോട്ട, ബട്ടർ ഫ്രൂട്ട്, മാങ്ങ അങ്ങനെ എല്ലാത്തിന്റേയും കായകൾക്ക് താരതമ്യേന വലുപ്പവും കൂടിയെന്നാണ് ഡോക്ടർ ഹിദായത്ത് പറയുന്നത്. ഒപ്പം രാസവസ്തുക്കളുടെ സാന്നിധ്യമില്ലാത്ത കാർഷിക വസ്തുക്കൾ ഉത്പാദിപ്പിക്കാൻ കഴിയുന്നുണ്ടെന്ന ആശ്വാസവും. കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലിലാണ് ഹോമിയോ വളപ്രയോഗത്തിൽ സമൃദ്ധമായ ഈ കൃഷിത്തോട്ടം ഉള്ളത്. സ്വന്തം കൃഷിയിടത്തിൽ ഹോമിയോ മരുന്ന് പരീക്ഷണം വിജയമായതോടെ ഈ മരുന്നുകൾ മറ്റ് കർഷകർക്ക് കൂടി പ്രയോജനമാകുന്ന രീതിയിൽ ഉത്പാദിപ്പിച്ച് വിൽക്കുന്നുമുണ്ട് ഡോക്ടർ ഹിദായത്ത്.
Content Highlights: homeopathy in agriculture, homeo fertilizer, dr hidayath