കോടമഞ്ഞിന്റെ കുളിരും ചെറുമഴയും ആസ്വദിക്കാം, സാഹസികതയുടെ വിസ്മയമൊരുക്കി ഹില്‍ വ്യൂ പാര്‍ക്ക്
വിനോദ സഞ്ചാരികള്‍ക്കായി സാഹസികതയുടെ വിസ്മയമൊരുക്കി ഇടുക്കിയിലെ ഹില്‍ വ്യൂ പാര്‍ക്ക്. പാര്‍ക്കിലെ വ്യൂ പോയിന്റില്‍ നിന്നും നോക്കിയാല്‍ നിറഞ്ഞു കിടക്കുന്ന ഇടുക്കി ജലാശയത്തിനൊപ്പം ചെറുതോണി, ഇടുക്കി ഡാമുകള്‍ ഒറ്റ ഫ്രെയിമില്‍ കാണാം.
വിവിധതരത്തിലുള്ള പന്ത്രണ്ട് റൈഡുകളാണ് ഇവിടെയുള്ളത്. പലതിലും കയറാൻ അല്പം ധൈര്യം കൂടി വേണം. കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം റൈഡുകളുണ്ട്. 100 മുതൽ 150 രൂപവരെയാണ് ചിലവ് വരിക. ഡി.ടി.പി.സിയുടെ കീഴിലുള്ള പാർക്കിൽ സാഹസിക റൈഡുകൾ ഒരുക്കുന്നത് വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്കാണ്.