'മാറ്റം അ‌നിവാര്യം, ജെൻ-സിയെ പിടിച്ചുനിർത്താനാവണം'; നയം വ്യക്തമാക്കി ദിയ ബിനു

ദിയ ബിനു പുളിക്കക്കണ്ടം -രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാലാ മുനിസിപ്പാലിറ്റിയുടെ ഈ പുതിയ സാരഥി. ഡിസംബർ 26ന് പാലാ നഗരസഭാധ്യക്ഷയായി ചുമതലയേൽക്കുമ്പോൾ 21 വയസ്സും 11 മാസവും മാത്രമായിരുന്നു ദിയയുടെ പ്രായം.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം എംബിഎ ചെയ്യാനൊരുങ്ങുമ്പോഴാണ് താൻ അ‌പ്രതീക്ഷിതമായി സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നതെന്ന് ദിയ പറയുന്നു. പാലാ ചെയർപേഴ്സണായി ചുമതലയേറ്റെടുത്ത ഈ ജെൻ-സി, തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും ജെൻ-സി തലമുറ സമൂഹത്തിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങളെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.