മാസപ്പടി കേസിൽ പിണറായിയുടെ അപ്പീൽ; വിജിലൻസ് അന്വേഷണം നടക്കുമോ?
സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ വിജിലൻസ് അന്വേഷണം ആരംഭിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. കേസിൽ വിജിലൻസ് അന്വേഷണം സുപ്രീം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയും ഹൈക്കോടതി കേസ് കേൾക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിക്കുകയായിരുന്നു. മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരായ പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കാനിരിക്കെ കേസിൽ ഇനി എന്താകും സംഭവിക്കുക.
Content Highlights: cmrl exalogic case pinarayi vijayan appeal vigilance probe kerala high court