വിജനമായ ചൂരൽമല അങ്ങാടി,തകർന്ന വീടുകൾ,വന്യമൃഗശല്യവും; ദുരിതക്കയത്തിലാണ് ഈ ഡ്രൈവർമാർ
ഉരുൾപൊട്ടൽ ദുരന്തമുണ്ടായി രണ്ട് വർഷത്തിന് ശേഷവും ചൂരൽമലക്കാരുടെ ജീവിതം മാറിയിട്ടില്ല. 200 രൂപ പോലും ദിവസം കിട്ടാതെ ഓട്ടോ ഓടിക്കുന്ന ഡ്രൈവർമാർ. വിജനമായ ചൂരൽമല അങ്ങാടി. അസ്ഥിമാടം പോലെ തകർന്ന വീടുകൾ. ഇന്നും പലരും നൽകുന്ന കിറ്റുകൊണ്ട് ജീവിതം തള്ളി നീക്കുന്നവർ. സന്ധ്യ കനക്കുമ്പോഴേക്കും അങ്ങാടി പരിസരം ഇരുട്ട് മൂടും, ആളും അനക്കവും ഇല്ലാതായതോടെ ഇവിടേക്ക് വന്യമൃഗങ്ങളെത്തുന്നതും പതിവ്. അതുകൊണ്ട് തന്നെ വൈകീട്ട് അഞ്ച് മണിക്ക് ശേഷം ഇവർ ഓട്ടോ സ്റ്റാൻഡിൽ നിൽക്കാറില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളെങ്കിലും തുറന്ന് കൊടുത്താൽ തങ്ങളുടെ ദുരിതത്തിന് അൽപമെങ്കിലും അറുതിയുണ്ടാവുമെന്ന് ഇവർ പറയുന്നു. എന്നെങ്കിലും നല്ല കാലം വരുമെന്ന് വിശ്വസിച്ച് മുന്നോട്ട് ജീവിതം നയിക്കുകയാണ് ഈ ഡ്രൈവർമാർ
Content Highlights: Wayanad chooralmala two years after landslide auto drivers struggle