ടെറസ് മുതൽ ബാത്ത്റൂം വരെ; 1200 Sq.Ft വീട്ടിൽ 1000+ ചെടികൾ! ഇത് ദിനകറിന്റെ ഗ്രീൻഹൗസ് | Green Paradise

ഇതാണ് ചെന്നൈയിലെ ചിറ്റിലപക്കത്തിലുള്ള ദിനകറിന്റെ ഗ്രീൻ ഹൗസ്. കോവിഡ് കാലം നൽകിയ ഒഴിവുസമയമാണ് തന്റെ പ്രിയപ്പെട്ട വിനോദമായ ഗാർഡനിങ്ങിലേക്ക് ദിനകറിനെ കൂടുതൽ അടുപ്പിച്ചത്. ചെന്നൈയിൽ സുലഭമായുള്ള തെച്ചിയും അരളിയുമൊക്കെയായിരുന്നു ആദ്യം ദിനകറിന്റെ കളക്ഷനിലുണ്ടായിരുന്നത്. ഇന്ന് 1,200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മൂന്ന് നിലകളുള്ള ഈ കോർണർ വീടിന്റെ വീടിന്റെ അകത്തും പുറത്തുമായി ആയിരത്തിലധികം ചെടികളാണ് ഉള്ളത്. പടികൾ, ബാൽക്കണി, ലിവിംഗ് റൂം, ടെറസ്, ബാത്ത്റൂമുകളിൽ വരെ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

Content Highlights: Dinakar transformed his 3-story Chennai home into a green house during COVID-19. The house features over 1,000 plants spread across 1,200 square feet. Plants are creatively placed indoors, balconies, stairs, and even bathrooms.