കംപ്യൂട്ടറിന് മുന്നിലേക്ക് നിരനിരയായി വീഴുന്ന ഏലം; അലര്‍ച്ചയില്ല ബഹളങ്ങളില്ല, ഒറ്റ ക്ലിക്കില്‍ OK

ഏലം വാങ്ങാനെത്തുന്നയാളുടെ കംപ്യൂട്ടറിന്റെ മുന്നിലിരിക്കുന്ന പാത്രത്തിലേക്ക് നിരനിരയായി വീഴുന്ന ഏലക്ക. എടുത്ത് നോക്കി, മണത്ത് നോക്കി ഏറ്റവും മികച്ചത്, വിലപേശി സ്വന്തമാക്കുന്നവര്‍. അവിടെ നിന്ന് വില്‍പ്പനക്കാരിലേക്ക്. ലോക വിപണിലേക്കുള്ള സ്പൈസസ് റാണിയുടെ യാത്രയാരംഭിക്കുകയായി. തമിഴ്‌നാട്ടിലെ ബോഡിനായിക്കനൂരും ഇടുക്കിയിലെ പുറ്റഡിയിലുമാണ് സ്‌പൈസ് ബോര്‍ഡിന്റെ ഏലം ലേലം നടക്കുന്നത്. ഒരേ സമയത്ത് നടക്കുന്ന രണ്ട് ലേലങ്ങളിലും വില്‍പ്പനക്കാര്‍ക്ക് സമാന്തരമായി പങ്കെടുക്കാം. ചുമ്മാ അങ്ങ് ചെല്ലാനൊക്കില്ല ഏലം ലേലത്തിന്. സ്പൈസസ് ബോര്‍ഡില്‍ എത്തുന്നതിനു മുമ്പ് ചില പ്രോസസുകളുണ്ട്. പര റീലായും ഷോട്ട്സായും ചിലപ്പോള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും ഏലം ലേലം. എന്നാല്‍ സെക്കെന്റുകള്‍ക്കുള്ളില്‍ വില നിര്‍ണ്ണയിക്കുന്ന ബഹളങ്ങളില്ലാത്ത ഏലം ലേലം അത് മറ്റൊരു ലോകമാണ്

Content Highlights: Cardamom Auction: Spices Queen`s Journey