സൂപ്പര്‍ സ്റ്റാര്‍ സുരക്ഷ, കിടിലന്‍ റേഞ്ച്; ഇലക്ട്രിക് കരുത്തിലെ ബി.വൈ.ഡി. ആറ്റോ-3

ന്ത്യയുടെ ഇലക്ട്രിക് വാഹന സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ചൈനയില്‍ നിന്നെത്തിയ വാഹന നിര്‍മാതാക്കളാണ് ബി.വൈ.ഡി. അല്ലെങ്കില്‍ ബില്‍ഡ് യുവര്‍ ഡ്രീംസ്. ഇ6 എന്ന ഇലക്ട്രിക് എം.പി.വിയിലൂടെ ഇന്ത്യന്‍ നിരത്തുകളില്‍ ഹരിശ്രീ കുറിച്ച വാഹനം രണ്ടാമതായി എത്തിച്ചത് അല്‍പ്പം സ്‌പോര്‍ട്ടിയും സ്‌റ്റൈലിഷുമായ ആറ്റോ3 എന്ന ഇലക്ട്രിക് എസ്.യു.വിയാണ്.

കാഴ്ചയിലെ അഴകിനൊപ്പം കാല്‍ അമര്‍ത്തിയാല്‍ പറന്നുകേറുന്ന പവറും ഒറ്റത്തവണ ബാറ്ററി നിറഞ്ഞാല്‍ 521 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയുമുള്ള ഇലക്ട്രിക് കരുത്തനാണ് ബി.വൈ.ഡി. ആറ്റോ3 എന്ന ഇലക്ട്രിക് എസ്.യു.വി. ബ്ലേഡ് ബാറ്ററി എന്ന പുത്തന്‍ ബാറ്ററി സാങ്കേതികവിദ്യ കൂടി നല്‍കുന്നതോടെ പൂര്‍ണമായും സേഫ്. ആറ്റോ3-ക്കൊപ്പമുള്ള യാത്രയും വാഹന വിശേഷവും.

Content Highlights: byd atto 3, autodrive