വിജയം തുടരാൻ ആന്റോ, പിടിച്ചടക്കാൻ ഐസക്കും അനിലും | പത്തനംതിട്ട

തുടർച്ചയായി മൂന്നുവട്ടം ഒപ്പം നിന്ന പത്തനംതിട്ടയിൽ വീണ്ടുമൊരു ജയത്തിനായി പോരിനിറങ്ങുകയാണ് ആന്റോ ആന്റണി. ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കാതെ പോരാട്ടം കടുപ്പിക്കുകയാണ് തോമസ് ഐസക്കും അനിൽ ആന്റണിയും. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലുള്ളത്. കഴിഞ്ഞ തവണത്തേത് പോലെ വീണ്ടുമൊരു ത്രികോണ മത്സരം പ്രതീക്ഷിക്കുകയാണ് മണ്ഡലം.

Content Highlights: battle for kerala pathanathitta lok sabha constituency