AI ഗവേഷണത്തിൽ കേരളത്തിന് മികവ് പുലർത്താനാവും, പിണറായി വിജയൻ ശക്തനായ മുഖ്യമന്ത്രി- അമിതാഭ് കാന്ത്
450ലധികം കയ്യേറ്റങ്ങൾ ഒഴിപ്പിച്ചാണ് കോഴിക്കോട് കളക്ടറായിരുന്ന കാലത്ത് അമിതാഭ് കാന്തിന്റെ നേതൃത്വത്തിൽ ഇന്നുകാണുന്ന മാനാഞ്ചിറ സ്ക്വയർ നിർമ്മിച്ചത്. 32 വർഷങ്ങൾക്ക് ശേഷം ആ മാനാഞ്ചിറ സ്ക്വയറിലൂടെ നടക്കാൻ എത്തിയപ്പോൾ പുൽത്തകിടിയും മ്യൂസിക് ഫൗണ്ടനും നഷ്ടപ്പെട്ടുപോയതിൽ ഏറ്റവും വിഷമം തോന്നുന്നുവെന്ന് അമിതാഭ് കാന്ത് പറഞ്ഞു. ഇടക്കുണ്ടായിരുന്ന രണ്ട് റോഡുകൾ ഇല്ലാതാക്കി, പ്രതിഷേധങ്ങളും നിയമനടപടികളും നേരിട്ട ശേഷമാണ് മാനാഞ്ചിറ സ്ക്വയർ യാഥാർത്ഥ്യമാകുന്നത്. ഓപ്പൺ ജിം വന്നത് വളരെ നല്ല ഒരു മാറ്റമാണ്, പക്ഷെ കോഴിക്കോടിന്റെ ശ്വാസകോശമായ മാനാഞ്ചിറയ്ക്ക് പച്ചപ്പുൽത്തകിടി നിർബന്ധമായും വേണം, സഞ്ചാരികളെ ആകർഷിക്കാൻ മ്യൂസിക് ഫൗണ്ടൈനും പുനഃസ്ഥാപിക്കണം. ജില്ലാ കളക്ടറും കോർപ്പറേഷൻ അധികൃതരും ഇതിന് മുൻകൈ എടുക്കണമെന്നും അദ്ദേഹം പറയുന്നു.
നിലവിൽ ഇന്ത്യയുടെ ജി20 ഷെർപ്പയായ അമിതാഭ് കാന്ത്, നീതി ആയോഗിന്റെ മുൻ സി.ഇ.ഒ. ആയിരുന്നു. 1980 ഐ.എ.എസ് ബാച്ച് അംഗമായിരുന്ന അദ്ദേഹം തലശ്ശേരിയിൽ സബ് കളക്ടറായി ജോലി ചെയ്താണ് സർവീസ് ആരംഭിച്ചത്. പിന്നീട് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ, ടൂറിസം സെക്രട്ടറി, ടൂറിസം മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി, ഡിഐപിപി) സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Inshort: Former Kozhikode Collector Amitabh Kant revisited Mananchira Square after 32 years, expressing disappointment over the lack of greenery and the missing music fountain. While he welcomed the open gym, he emphasized the need for a green lawn and fountain restoration to enhance the area’s appeal. He urged the District Collector and Corporation to take action for its revival.
Content Highlights: Interview with India's G20 Sherpa and Former CEO of the NITI Aayog Amitabh Kant