സ്റ്റൈലിഷ് ലുക്കിൽ കിടിലൻ ഫീച്ചറുകള്‍; സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്ത ഓള്‍ ന്യൂ അൾട്രോസ്

സ്റ്റൈലിഷ് ലുക്കിൽ കിടിലൻ ഫീച്ചറുകളുമായി പുത്തൻ ടാറ്റ അൾട്രോസ് എത്തി. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ആകർഷകമായ മാറ്റങ്ങളോടൊപ്പം ഞെട്ടിക്കുന്ന ഫീച്ചറുകളുമായാണ് ടാറ്റയുടെ ഈ പ്രീമിയം ഹാച്ച്ബാക്ക് എത്തിയിരിക്കുന്നത്. സ്മാർട്ട്, പ്യൂർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് എസ്, അക്കംപ്ലിഷ്ഡ് പ്ലസ് എസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ മുഖം മിനുക്കിയെത്തിയ മോഡൽ സ്വന്തമാക്കാം. 6.89 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില.

പുനർരൂപകൽപ്പന ചെയ്ത എക്സ്റ്റീരിയർ, നവീകരിച്ച ഇന്റീരിയർ, പുതിയ ഫീച്ചറുകൾ എന്നിവയാണ് പുതിയ അൾട്രോസിന്റെ സവിശേഷത. 3D ഫ്രണ്ട് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫ്ലഷ്-ഫിറ്റിങ്ങ് ഡോർ ഹാൻഡിലുകൾ, എൽഇഡി ലൈറ്റ്ബാർ ഉള്ള പുതിയ എൽഇഡി ടെയിൽ ലൈറ്റുകൾ, പുതിയ 2ടോൺ അലോയ് വീലുകൾ എന്നിവ പ്രധാന മാറ്റങ്ങളാണ്.

Content Highlights: all new altroz facelift features price variants