ആൻഡ്രോയ്ഡ് കുഞ്ഞപ്പനാകാൻ പെട്ട പാട് സൂരജ് ഓർമിക്കുന്നു

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ റോബോട്ട് വേഷം ധരിച്ചപ്പോള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഓര്‍ത്തെടുക്കുന്നു നടന്‍ സൂരജ് തേലക്കാട്. റോബോട്ടിന്റെ മോള്‍ഡിനകത്ത് കയറിപ്പറ്റാന്‍ തടികുറച്ചതും അതിനകത്ത് കഴിയാന്‍ പെട്ട പാടുമൊക്കെ സൂരജ് സ്റ്റേ ഹോം ഹാപ്പി പ്രേക്ഷകരുമായി പങ്കുവെക്കുന്നു. 

ബോംബെയില്‍ നിന്നാണ് തന്റെ അളവില്‍ തയ്യാറാക്കിയ റോബോട്ടിനെ എത്തിച്ചത്. പക്ഷേ എത്തിയപ്പോള്‍ അല്‍പം വണ്ണം കുറഞ്ഞുപോയി. ഉള്ളില്‍ കയറിയാല്‍ ശ്വാസമെടുക്കാന്‍ പോലും പ്രയാസമായിരുന്നെന്ന് സൂരജ് ഓര്‍മ്മിക്കുന്നു. പിന്നെ വണ്ണം കുറയ്ക്കുകയല്ലാതെ വേറെ രക്ഷയില്ലെന്നായി. പിന്നെ ഡയറ്റിങ്. ബീഫും ചിക്കനുമൊക്കെ ഒഴിവാക്കി- സൂരജ് പറയുന്നു

ലോക്ഡൗണ്‍ കാലത്തെ സമ്മര്‍ദമൊഴിവാക്കാന്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മൂന്ന് മണി വരെ മാതൃഭൂമി ന്യൂസ് സംഘടിപ്പിക്കുന്ന ഒരു മണിക്കൂര്‍ പരിപാടിയാണ് 'സ്റ്റേ ഹോം സ്റ്റേ ഹാപ്പി' 

Content Highlights: