100 മാര്‍ക്കായിരുന്നു മോഹം, 88 കിട്ടിയൊള്ളൂ, ഇനി ലക്ഷ്യം പത്താംക്ലാസ്; മോദിയോട് കാര്‍ത്യായനിയമ്മ
2018ല്‍ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയില്‍ മികച്ച വിജയം നേടിയ കാര്‍ത്യായനി അമ്മ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങള്‍ നിറയെ.
'എന്റെ പേര് കാര്‍ത്യായനിഅമ്മ. 98 വയസായി. നാലാം ക്ലാസ് 88 മാര്‍ക്കില്‍ പാസായി. എനിക്കിനിയും പഠിക്കണം. പത്താം ക്ലാസ് എഴുതണമെന്നാണ് ഇനിയുള്ള ആഗ്രഹം. ദൈവം സഹായിക്കുമോ എന്നറിയില്ല. ഇപ്പോ കമ്പ്യൂട്ടര്‍ പഠിക്കുന്നുണ്ട്. പരീക്ഷയില്‍ 100 ല്‍ നൂറുകിട്ടുമെന്നാ വിചാരിച്ചെ. 88 മാര്‍ക്കാ കിട്ടിയത്'- കാര്‍ത്യായനി അമ്മ പ്രധാനമന്ത്രിയോട് ഇങ്ങനെ പറയുമ്പോള്‍ എല്ലാവര്ക്കും അതിശയം. അത്ഭുതം തോന്നുന്നുവെന്നാണ് മോദി മറുപടി പറഞ്ഞത്