ലുക്കിലെ സാമ്യം നോക്കണ്ട, ഇത് ബഡാ അമേസ്! സുരക്ഷ വിട്ടൊരു കളിക്കില്ല, വിയർക്കുമോ മാരുതി ഡിസയർ?

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ കോംപാക്റ്റ് സെഡാനാണ് അമേസ്. 2013-ലായിരുന്നു ആദ്യ തലമുറ അമേസ് പുറത്തിറങ്ങിയത്. പിന്നീട് 2018-ൽ സെക്കൻഡ് ജനറേഷനുമെത്തി. ആറ് വർഷങ്ങൾക്കിപ്പുറം കാര്യമായ മാറ്റങ്ങളോടെ കിടിലൻ ഫീച്ചേഴ്സോടെ മൂന്നാം തലമുറ അമേസിനെ അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. പുറംമോടിയിലും അകത്തും ഹോണ്ടയുടെ എലവേറ്റ്, സിറ്റി മോഡലുമായി വലിയ സമാനതകളുണ്ട് പുതിയ അമേസിന്. അതുകൊണ്ട് തന്നെ 'എല+സിറ്റി= എലാസിറ്റി' എന്ന പേര് പോലും പുതിയ അമേസിനുള്ള ഇരട്ടപ്പേരായി സോഷ്യൽ മീഡിയകളിൽ ആളുകൾ അഭിപ്രായമായി പങ്കുവെച്ചിരുന്നു. അഡാസ് സേഫ്റ്റി ഫീച്ചേഴ്‌സോടെ ഇന്ത്യയിലെത്തുന്ന ഏറ്റവും വില കുറഞ്ഞ കാർ കൂടിയാണിത്. അഡാസ് ഉള്ളതിനാൽ ഒരു കാരണവശാലും അമേസ് മറ്റൊരു വാഹനത്തേയും അങ്ങോട്ട് പോയി ഇടിക്കില്ലെന്ന ഉറപ്പും ഹോണ്ട നൽകുന്നുണ്ട്. പുതിയ അമേസിലെ ഫീച്ചേഴ്സ് എന്തൊക്കെയാണെന്നും ഡ്രൈവിങ് എക്സ്പീരിയൻസ് എങ്ങനെയാണെന്നുമൊക്കെ നോക്കാം...

Inshort - Explore the all-new 2024 Honda Amaze, boasting stunning features, advanced ADAS safety, and a captivating design. Experience the ultimate compact sedan.

Content Highlights: The all-new 2024 Honda Amaze is here with stunning features, ADAS safety, and a sleek design.