മൂന്നാം തലമുറ അമേസുമായി ഹോണ്ട; സുരക്ഷയ്ക്ക് പ്രധാന്യം, വില 7.99 ലക്ഷം രൂപ മുതല്‍ | Honda Amaze
ഇന്ത്യയിലെ കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് മൂന്നാം തലമുറ ഹോണ്ട അമേസ് അവതരിപ്പിച്ചു. V,VX,ZX വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 7.99 ലക്ഷം രൂപ മുതല്‍ 10.89 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഒരുപരിധി വരെ മിനി സിറ്റി എന്ന് വിശേഷണം ഇണങ്ങുന്ന രൂപമാണ് പുതിയ അമേസിന്റേത്.
എലിവേറ്റ് എസ്.യു.വിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലാണ് ഗ്രില്ല് ഒരുക്കിയിരിക്കുന്നത്. അപ്പ്‌റൈറ്റ് പൊസിഷനില്‍ ഹണി കോമ്പ് പാറ്റേണിലാണ് ഇത് തീര്‍ത്തിരിക്കുന്നത്. താരതമ്യേന വീതി കുറഞ്ഞ ഡ്യുവല്‍ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പുകളാണ് അമേസില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. എലിവേറ്റില്‍ നല്‍കിയിരിക്കുന്നതിന് സമാനമായാണ് ഡി.ആര്‍.എല്ലും ഡിസൈന്‍ ചെയ്തിരിക്കുന്നത്. വളരെ ലളിതമായ രൂപകല്‍പ്പനയിലാണ് ബമ്പര്‍ തീര്‍ത്തിരിക്കുന്നത്. പൂര്‍ണമായും സിറ്റിക്ക് സമാനമായാണ് പിന്‍ഭാഗത്തിന്റെ ഡിസൈൻ. വിശാലമായ ഡാഷ്‌ബോര്‍ഡില്‍ ഫ്രീ സ്റ്റാന്റിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ശ്രദ്ധേയം.
സുരക്ഷയ്ക്ക് വലിയ പ്രധാന്യം നല്‍കിയാണ് മൂന്നാം തലമുറ അമേസ് എത്തിയിരിക്കുന്നത്. ക്യാമറയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഡാസ് സംവിധാനമാണ് ഇതില്‍ പ്രധാനം. ആറ് എയര്‍ബാഗ്, ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റ്, എ.ബി.എസ്-ഇ.ബി.ഡി. തുടങ്ങിയ സുരക്ഷ ഫീച്ചറുകളാണ് ഈ വരവില്‍ അമേസില്‍ നല്‍കിയിട്ടുള്ളവ. ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങള്‍ ഏറെയുണ്ടെങ്കിലും മെക്കാനിക്കലായുള്ള പുതുക്കത്തിന് ഹോണ്ട മുതിര്‍ന്നിട്ടില്ല. 90 ബി.എച്ച്.പി. പവറും 110 എന്‍.എം. ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മൂന്നാം തലമുറ അമേസിന്റെയും ഹൃദയം.
Inshort: The all-new 2024 Honda Amaze is here! Discover its sleek design, advanced safety features, and competitive price. Learn more!
Content Highlights: 2024 Honda Amaze: Price, Features & Specs