1444 വർഷത്തെ പൈതൃകവും ദേവസംഗമത്തിന്റെ പ്രൗഢിയും; പെരുവനം-ആറാട്ടുപുഴ പൂരം
കേരളത്തിന്റെ പൂരസംസ്കാരത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന പെരുവനം-ആറാട്ടുപുഴ പൂരങ്ങൾ 1400-ലധികം വർഷത്തെ ചരിത്രമുള്ള ഗ്രാമോത്സവങ്ങളാണ്. മഹാകുംഭമേള കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹൈന്ദവ ഉത്സവമായി ഇതിനെ കണക്കാക്കുന്നു. ഒരുകാലത്ത് 108 ദേവീദേവന്മാർ പങ്കെടുത്ത ഈ ദേവസംഗമത്തിൽ ഇന്ന് 24 ദേവീദേവന്മാരാണ് പങ്കെടുക്കുന്നത്.
