മെയ് 21- അന്താരാഷ്ട്ര തേയില ദിനം
നമ്മളില്‍ പലരുടേയും ദിവസം ആരംഭിക്കുന്നത് തന്നെ ചായയിലാണ്. ചായ കിട്ടിയിലെങ്കില്‍ ആ ദിവസത്തെ ഊര്‍ജ്ജം തന്നെ നഷ്ടമായതായിത്തോന്നും പലര്‍ക്കും. എല്ലാ വര്‍ഷവും മെയ് 21 ഇന്റര്‍ നാഷണല്‍ ടീ ഡേയായി ആചരിക്കപ്പെടുന്നു. ആഗോളതലത്തില്‍ ചായയുടെ പ്രാധാന്യം പ്രതിഫലിപ്പിക്കാനും സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം ആഘോഷിക്കുന്നതിനുമാണ് അന്താരാഷ്ട്ര തേയില ദിനം ആചരിക്കുന്നത്,