അതിവ്യാപനശേഷിയുള്ള മാര്‍ബര്‍ഗ് വൈറസ്, വാക്സിനില്ല, വവ്വാലുകൾ വഴി വ്യാപനം; ലക്ഷണവും ചികിത്സയുമെന്ത് ?

.
.

എബോളയോളം മാരകം, 88 ശതമാനം മരണനിരക്ക്, പഴംതീനി വവ്വാലുകളിലൂടെ വ്യാപനം. ആഫ്രിക്കയുടെ പ്രത്യേക മേഖലകളില്‍ പടരുകയാണ് ഗുരുതരമായ മാര്‍ബര്‍ഗ് വൈറസ്. റുവാണ്ടയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധയെ തുടര്‍ന്ന് ഒമ്പത് പേര്‍ മരിച്ചതായാണ് പുതിയ വാര്‍ത്ത. അമ്പതോളം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

എബോള വൈറസിന്റെ കുടുംബമാണ് മാര്‍ബര്‍ വൈറസ്. രോഗലക്ഷണങ്ങള്‍ക്ക് സാമ്യതയുണ്ടെങ്കിലും എബോളയും മാര്‍ബര്‍ഗും രണ്ട് വൈറസുകളാണ് പടര്‍ത്തുന്നത്. വളരെ പെട്ടന്ന് വ്യാപിക്കുന്ന മാര്‍ബര്‍ വൈറസിന് ഉയര്‍ന്ന മരണനിരക്കാണുള്ളത്. മനുഷ്യരില്‍ ഗുരുതരമായ മസ്തിഷ്‌ക ജ്വരം ഉണ്ടാകാന്‍ ഇടയാക്കുമെന്നതാണ് ഇതിന്റെ കാരണം. 88 ശതമാനമാണ് മരണനിരക്ക്. 

1967ല്‍ ജര്‍മനിയിലെ മാര്‍ബര്‍ഗ് നഗരത്തിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. അങ്ങനെയാണ് രോഗത്തിന് ആ പേര് വന്നത്. ജര്‍മനിയില്‍ ആദ്യമായി വാക്‌സിന്‍ ലാബില്‍ ജോലി ചെയ്തിരുന്നവരെയാണ് രോഗം ബാധിച്ചത്. പരീക്ഷണത്തിനെത്തിച്ച കുരങ്ങുകളില്‍ നിന്നായിരുന്നു രോഗം മനുഷ്യരിലേക്ക് പകര്‍ന്നത്.  പിന്നീട് നടത്തിയ അന്വേഷണത്തില്‍ പഴംതീനി വവ്വാലുകളില്‍ നിന്നാണ് കുരങ്ങുകളിലേക്ക് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തി. 1967 മുതല്‍ ദക്ഷിണാഫ്രിക്ക, യുഗോസ്ലാവിയ, കെനിയ, ഉഗാണ്ട, അംഗോള തുടങ്ങി നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

മാര്‍ബര്‍ഗ് വൈറസിന്റെയും ആവാസ കേന്ദ്രം ഗുഹയിലും ഖനികളിലും കഴിയുന്ന പഴംതീനി വവ്വാലുകളാണ്. ഇവയെ രോഗം ബാധിക്കില്ല. ഇവ രോഗാണുക്കളുടെ കാരിയറുകള്‍ ആയിരിക്കും. അതിനാല്‍ തന്നെ രോഗവ്യാപനം വ്യാപകമാകാന്‍ ഇടയുണ്ട്. ശരീരസ്രവങ്ങള്‍, ചര്‍മത്തിലെ മുറിപ്പാട്, മ്യൂക്കസ് സ്തരം, രക്തം, അണുബാധയുള്ള അവയവങ്ങള്‍, രോഗാണുക്കളുടെ സാന്നിധ്യമുള്ള പ്രതലങ്ങള്‍, തുണികള്‍ തുടങ്ങിയവ വഴിയാണ് ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നത്. രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവര്‍ക്കും രോഗം ബാധിക്കാന്‍ ഇടയാക്കി. 

Inshort: Marburg virus, a highly contagious disease with a 88% fatality rate, spreads through fruit bats and is now spreading in parts of Africa. Learn about symptoms, transmission, and prevention.

Content Highlights: Marburg Virus: Deadlier Than Ebola, 88% Fatality Rate