VIDEO| കെട്ടിപ്പിടിത്തം മൂന്ന് മിനിറ്റില്‍ കൂടേണ്ട; ഇവിടെ പണി കിട്ടും

വിമാനത്താവളത്തില്‍ സ്ഥാപിച്ച ബോര്‍ഡ് |https://x.com
വിമാനത്താവളത്തില്‍ സ്ഥാപിച്ച ബോര്‍ഡ് |https://x.com

കണ്ണീരില്‍ കുതിര്‍ന്ന യാത്രപറച്ചിലുകള്‍ക്കും വികാര നിര്‍ഭര നിമിഷങ്ങള്‍ക്കും സാക്ഷിയാണ് ഓരോ വിമാനത്താവളങ്ങളും. എന്നാല്‍ ന്യൂസിലന്‍ഡിലെ ഡനീഡിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലാണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ചിലപ്പോള്‍ പിഴകിട്ടാം യാത്ര തന്നെ തടസ്സപ്പെട്ടേക്കാം. എന്താണ് കാരണമെന്നല്ലേ. വിമാനത്താവളത്തിന് മുന്നിലെ ഏറെ നേരം നീണ്ട് നില്‍ക്കുന്ന യാത്രപറച്ചിലുകളും ആലിംഗനവുമെല്ലാം വലിയ ഗതാഗതക്കുരുക്കിനും സമയ നഷ്ടത്തിനും വഴിമാറുന്നുവെന്ന് കണ്ടതോടെ സമയം നിശ്ചയിച്ചിരിക്കുകയാണ് അധികൃതര്‍.
 

Content Highlights: Visitors to the airport in dunedin newsealand are now limited to a three minute hug