പാട്ടിൽ പുതുമകൾ കൊണ്ടുവന്ന മാന്ത്രികൻ

സംഗീത സംവിധായകന്‍ എം.എസ് വിശ്വനാഥനാണ് കെ ജെ ജോയ് എന്ന മഹാപ്രതിഭയെ സംഗീതലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. 1975-ല്‍ ലൗ ലെറ്റര്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധാനത്തിലേക്ക് ചുവടുവെച്ചു. മലയാളസിനിമാചരിത്രത്തില്‍ എക്കാലവും അടയാളപ്പെടുത്തിയ ഒരുപിടി നല്ല ഗാനങ്ങളാണ് ആ സംഗീതമാന്ത്രികന്‍ സംഭാവന ചെയ്തത്. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ആദ്യമായി കീബോര്‍ഡ് ഉപയോഗിച്ച് ഗാനങ്ങള്‍ തിട്ടപ്പെടുത്തിയതും കെ ജെ ജോയിയാണ്. ഇരുന്നൂറിലധികം സിനിമകളില്‍ കെ ജെ ജോയി സംഗീതമൊരുക്കിയിട്ടുണ്ട്. പന്ത്രണ്ടോളം ഹിന്ദി സിനിമകളില്‍ പശ്ചാത്തല സംഗീതവും നല്‍കി. 1994ല്‍ പുറത്തിറങ്ങിയ ദാദയിലാണ് കെ ജെ ജോയി അവസാനമായി സംഗീതമൊരുക്കിയത്.