വിവാഹവാർഷികത്തിന് 80 ഏക്കർ പൂന്തോട്ടം; ഭാര്യയെ ഞെട്ടിച്ച് ലീ വിൽസൺ
80 ഏക്കർ പൂന്തോട്ടം പ്രിയതമയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് അമേരിക്കയിലെ കൻസസ് സ്വദേശിയായ ലീ വിൽസൺ. അൻപതാം വിവാഹവാർഷികത്തിനാണ് ഭാര്യ റെനേയ്ക്കായി ഒരു ഭീമൻ സൂര്യകാന്തിത്തോട്ടം ലീ സമ്മാനിച്ചത്. 12 ലക്ഷത്തോളം സൂര്യകാന്തികൾ പൂത്തുനിൽക്കുന്ന 80 ഏക്കറുള്ള സൂര്യകാന്തിപ്പാടമാണിത്.