ഹമ്പോ.. ! ഡ്രൈവ് ഇന്‍ ബീച്ചില്‍ ഥാര്‍ തലകീഴായി മറിഞ്ഞു

മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഥാര്‍ തലകീഴായി മറിഞ്ഞ് അപകടം. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍പെട്ട വാഹനം രണ്ട് തവണ തലകീഴായി മറിഞ്ഞു. അമിതവേഗതയില്‍ വന്ന വാഹനത്തില്‍ രണ്ട് പേരാണുണ്ടായിരുന്നത്. ഇവര്‍ ഗുരുതര പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രദേശവാസികളുടെയും ക്രെയിനിന്റേയും സഹായത്തോടെയാണ് വാഹനം പുറത്തേക്ക് വലിച്ചുകൊണ്ടുപോയത്.  

Inshort: A Thar jeep met with an accident in Muzhappilangad Drive-In Beach on Wednesday evening. Two people in the jeep escaped without any injuries. The accident is suspected to have occurred due to overspeeding.

Content Highlights: Thar jeep accident in kannur muzhuppilangad drive in beach