വൈദ്യുതവാഹനങ്ങൾക്ക് ഡിമാൻ്റ് കൂടി, മത്സരിച്ച് നിക്കൽ ഖനനം; നാശത്തിൻ്റെ വക്കിൽ 'സമുദ്രങ്ങളുടെ ആമസോൺ'
ഇന്തൊനേഷ്യയിലെ പാപുവ പ്രവിശ്യയിലെ സമുദ്രങ്ങളുടെ ആമസോണ്‍ എന്നറിയപ്പെടുന്ന ദ്വീപസമൂഹമായ റജാ ആംപത് നാശത്തിന്റെ വക്കിലാണ്. വര്‍ധിച്ചു വരുന്ന നിക്കല്‍ ഖനനമാണ് ഇതിനു കാരണം. ഭൂമിയിലെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള ആവാസവ്യവസ്ഥകളിലൊന്നാണ് റജാ ആംപത്. നിക്കല്‍ ഖനനം ഇവിടുത്തെ സസ്യസമ്പത്തിനെ നശിപ്പിക്കുകയും ജലം മലിനമാക്കുകയും ചെയ്യുന്നു. ഇത് സാധൂകരിക്കുന്ന ഡ്രോണ്‍ വിഷ്വലുകള്‍ ഇന്തൊനേഷ്യയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ജലം മലിനമായതോടെ പവിഴപുറ്റുകളും നശീകരണം നേരിടുകയാണ്. സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയില്‍ വരെ അവിഭാജ്യ ഘടകമാണ് നിക്കല്‍. അതുകൊണ്ടു തന്നെ ലോകവ്യാപകമായി നിക്കല്‍ ഖനനം വര്‍ധിച്ചുവരുന്നുമുണ്ട്.
2020 നും 2024 നും ഇടയില്‍ ദ്വീപസമൂഹത്തിലെ ഒന്നിലധികം ചെറിയ ദ്വീപുകളിലായി ഖനനത്തിനുള്ള ഭൂവിനിയോഗം 500 ഹെക്ടര്‍ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഏകദേശം 700 ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യമാണ്. 2024ല്‍ ഫോറസ്റ്റ് വാച്ച് ഇന്തോനേഷ്യ നടത്തിയ ഒരു പഠനത്തില്‍, ഖനന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വനനശീകരണവും പ്രാദേശിക വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും വര്‍ദ്ധിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നും കണ്ടെത്തി.
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ഖനന കമ്പനികളില്‍ നാലെണ്ണത്തിന്റെ പെര്‍മിറ്റുകള്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ റദ്ദാക്കി. എന്നാല്‍ കമ്പനികള്‍ നിയമനടപടിയിലേക്ക് കടന്നാല്‍ സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കപ്പെടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഗ്രീന്‍പീസ് ഉള്‍പ്പടെയുള്ള പരിസ്ഥിതി സംരക്ഷണ സംഘടനകള്‍.
In Short: Raja Ampat in Indonesia, known as the “Amazon of the Seas,” is facing severe environmental threats due to expanding nickel mining. The mining has led to deforestation, water pollution, and destruction of coral reefs, as shown in drone footage released by activists. Between 2020 and 2024, over 500 hectares of land were cleared, causing ecological disruption. A 2024 study linked mining to increased floods and landslides. Although the government cancelled several mining permits, concerns remain over potential legal reversals.