രഘുറാം രാജന്‍ രാഷ്ട്രീയത്തിലേക്കെന്ന് സൂചന; രാജ്യസഭയിലേക്ക് മത്സരിച്ചേക്കും

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍നിന്ന് മഹാവികാസ് അഘാഡി സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് വിവരം.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയെ രഘുറാം രാജന്‍ കഴിഞ്ഞദിവസം മുംബൈയിലെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം രാഷ്ട്രീയത്തിലും ഒരു കൈ നോക്കുമെന്ന അഭ്യൂഹം ശക്തമായത്.