പെർഫ്യൂമുണ്ടാക്കാനും ഇനിമുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്താം
നമ്മളോരോരുത്തരും പെർഫ്യൂം തിരഞ്ഞെടുക്കുന്നതും ഉപയോഗിക്കുന്നതും നമ്മുടെ വ്യക്തിപരമായ തീരുമാനങ്ങൾക്കനുസരിച്ചാണല്ലോ. ഇക്കാര്യത്തിൽ ആളുകളുടെ താത്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും മനസ്സിലാക്കുന്നതിൽ ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കൂട്ടുപിടിച്ചിരിക്കുകയാണ് പെർഫ്യൂം നിർമാതാക്കൾ.
ന്യൂറോസെന്റുകൾ ഉപയോഗപ്പെടുത്തി നമ്മളിൽ വൈകാരികമായ പ്രതികരണങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന തരത്തിൽ സുഗന്ധക്കൂട്ടുകൾ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. സന്തോഷം, ശാന്തത, ഉറക്കം അങ്ങനെ വ്യത്യസ്ത തരം പോസിറ്റീവ് വികാരങ്ങൾ ഉണർത്താൻ സാധിക്കുന്ന മണങ്ങളെയാണ് ന്യൂറോസെന്റുകൾ എന്ന് പറയുന്നത്. ബയോമെട്രിക്സ് ഉപയോഗിച്ചാണ് ഇക്കൂട്ടത്തിൽപ്പെട്ട സുഗന്ധങ്ങളേതെന്ന് കണ്ടുപിടിക്കുന്നത്.