അക്ഷരദേവതയുടെ അനുഗ്രഹം തേടി ആയിരങ്ങളെത്തുന്ന പനച്ചിക്കാട്

.
.

പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച, വള്ളിപ്പടര്‍പ്പിനുള്ളില്‍ അധിവസിക്കുന്ന അക്ഷരദേവതയുടെ ക്ഷേത്രം. പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം. കോട്ടയം ജില്ലയിലെ പനച്ചിക്കാട് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നവരാത്രി സമയത്ത് മാത്രമല്ല എല്ലാ ദിവസവും വിദ്യാരംഭം നടത്താന്‍ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ചടങ്ങും വിദ്യാരംഭം തന്നെയാണ്. കലാകാരന്മാര്‍ക്ക് അരങ്ങേറ്റം നടത്തുന്നതിനുള്ള കലാമണ്ഡപവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓലക്കുടയുടെ അടിയില്‍ വള്ളി വന്ന് മൂടിയ നിലയിലാണ് ദേവിയുടെ മൂലബിംബം സ്ഥിതി ചെയ്യുന്നത്. പൂജവെപ്പ് വേളയില്‍ ദുര്‍ഗാഷ്ടമി, മഹാനവമി ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ വിദ്യാരംഭം ഇല്ലാത്തത്. വിജയദശമി ദിനം പുലര്‍ച്ചെ പൂജ എടുക്കുന്നതോടെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ദൂരെദിക്കുകളില്‍നിന്നുപോലും നിരവധിയാളുകളാണ് വിദ്യാദേവിയെ പ്രാര്‍ത്ഥിച്ച് അനുഗ്രഹം നേടാന്‍ പനച്ചിക്കാട്ട് എത്തുന്നത്.

Content Highlights: panachikkad dakshina mookambi temple