മദ്യപാനം മാത്രമല്ല, ഉറക്കമില്ലായ്മയും സിറോസിസിന് വഴിയൊരുക്കും

ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരുടെ കരളില്‍ കൊഴുപ്പടിയുന്നതിലൂടെ ഉണ്ടാകുന്ന സിറോസിസ് പ്രതിരോധിക്കാന്‍ കൃത്യമായ ഉറക്കത്തിനാകുമെന്ന് പഠനം. ചൈനയിലെ വാഷൂങ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) രോഗികളില്‍ സിറോസിസ് സാധ്യത കുറയ്ക്കാന്‍ ആരോഗ്യകരമായ ഉറക്കത്തിനാകുമെന്ന് പറയുന്നത്. 1,12,196 നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് രോഗികളില്‍ നടത്തിയ ഗവേഷണത്തില്‍ ഉറക്കമില്ലായ്മ ക്രമേണ സിറോസിസിലേക്ക് നയിക്കുമെന്ന് വ്യക്തമാക്കുന്നു. 
 

Content Highlights: non sleeping is the way to get cirrhosis