നൈറ്റ് ഷിഫ്റ്റാണോ ജോലി? രാത്രി ഭക്ഷണം ഹൃദയാരോഗ്യം നശിപ്പിക്കുമെന്ന് പഠനം
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരാനുള്ള സാധ്യതയേറെയാണ്. എന്നാല്‍ ഭക്ഷണം കഴിയ്ക്കുന്ന സമയത്തില്‍ മാറ്റം വരുത്തിയാല്‍ ഈ അപകടത്തെ ചെറുക്കാന്‍ സാധിക്കുമെന്ന് പഠനം.
ആരോഗ്യകാര്യത്തില്‍ ഉറക്കം പ്രധാനപ്പെട്ട ഘടകമാണ്. പക്ഷെ ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ ഭക്ഷണത്തിന്റെ സമയമാണ് കൂടുതല്‍ അപകടസാധ്യതയുള്ള ഘടകമെന്ന് യുഎസിലെ മാസ് ജനറല്‍ ബ്രിഗാമിലെയും യുകെയിലെ സതാംപ്ടണ് സര്‍വകലാശാലയിലെയും ഗവേഷകര്‍ പറയുന്നു.പകല്‍ സമയത്ത് ഭക്ഷണം കഴിയ്ക്കാന്‍ ഇങ്ങനെയുള്ളവര്‍ ശ്രദ്ധിക്കണം.