ചലച്ചിത്ര-ഭക്തിഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതജ്ഞൻ; കെ.ജി ജയന് പ്രണാമം
നക്ഷത്രദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം.... അങ്ങനെ നിരവധി ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ജയവിജയ എന്ന ഇരട്ടസഹോദരന്മാരിൽ ഒരാൾ.... ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന കെ.ജി.ജയൻ അന്തരിച്ചു. സംഗീതജീവിതത്തിന്റെ 63-ാം വർഷത്തിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.