മൊബൈലുമായി ടോയ്ലറ്റിൽ പോകുന്നവരുടെ ശ്രദ്ധക്ക്; ആരോഗ്യത്തിന് അത്ര നല്ലതല്ല

ടോയ്‌ലെറ്റില്‍ ഇരുന്ന് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍, അത് ആരോഗ്യത്തിന് അത്രനല്ലതല്ല.
അടുത്തിടെ നടത്തിയ പഠനത്തില്‍ 61.6 ശതമാനംപേര്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കാനും 33.9 ശതമാനംപേര്‍ വാര്‍ത്തകള്‍ വായിക്കാനും ടോയ്‌ലറ്റിലിരിക്കെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ പത്തുമടങ്ങ് കൂടുതല്‍ അണുക്കള്‍ ഇത്തരത്തില്‍ മൊബൈല്‍ഫോണിലൂടെ ശരീരത്തില്‍ പ്രവേശിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിനുപുറമേ അര്‍ശസ് അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ടോയ്‌ലെറ്റിലെ മൊബൈല്‍ഫോണ്‍ ഉപയോഗം കാരണമാകാം.