ഇൻസ്റ്റഗ്രാം മാത്രമല്ല, ഫേസ്ബുക്ക് അക്കൗണ്ടും വാട്സ്ആപ്പുമായി ലിങ്ക് ചെയ്യാം; വരുന്നു പുതിയ ഫീച്ചർ
വാട്സ്ആപ്പ് പ്രൊഫൈൽ ഫേസ്ബുക്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിക്കൊനുരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാം അക്കൗണ്ട് വാട്സ്ആപ്പുമായി ലിങ്ക് ചെയ്യാനാകുന്നതിന് പുറമെയാണിത്. മെറ്റയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചർ കൊണ്ടുവന്നത്.
ലിങ്ക് ചെയ്യാനായി വാട്സ്ആപ്പിൽ സെറ്റിങ്സിലെ പ്രൊഫൈൽ തിരഞ്ഞെടുത്ത് എഡിറ്റ് കൊടുക്കാം. ശേഷം ഫേസ്ബുക്ക് അക്കൗണ്ടിന്റെ യുആർഎൽ പേസ്റ്റ് ചെയ്യാം. ആർക്കൊക്കെ ഈ ലിങ്ക് കാണാനാകുമെന്നും നമുക്ക് തന്നെ തീരുമാനിക്കാം. വിസിബിൾ ടു എവരിവൺ, ഓൺലി ദേർ കോൺടാക്ട്, ഹിഡൻ എന്റയർലി എന്നീ മൂന്ന് ഓപ്ഷനുകളുണ്ടാവും. കണ്ക്ട് ചെയ്താൽ വാട്സ്ആപ്പിന്റെ കോൺടാക്ട് ഇൻഫർമേഷൻ സെക്ഷനിൽ എഫ്ബി ലിങ്കും കാണാം. ഒറ്റ ക്ലിക്കിലൂടെ വാട്സ്ആപ്പില്‍ നിന്ന് ഫേസ്ബുക്ക് അക്കൗണ്ടിലുമെത്താം. എന്നാല്‍ അക്കൗണ്ട് ലിങ്ക് ചെയ്യണോ വേണ്ടയോ എന്നത് നിങ്ങളുടെ ഇഷ്ടമാണ്. ലിങ്ക് ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല.