ഏറ്റവും കൂടുതല്‍ പകര്‍ച്ചാവ്യാധികളുള്ള സംസ്ഥാനം കേരളം-വി.ഡി.സതീശന്‍

കൊച്ചി : ഗവണ്‍മെന്റ് കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തിന്  മുന്‍പ് പുറത്തുവിടാതിരുന്ന കോവിഡില്‍ മരിച്ച് 27000 പേരുടെ കണക്ക് കൂടി പുറത്ത് വന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കുള്ള കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ പകര്‍ച്ചാവ്യാധികളുള്ള സംസ്ഥാനം കേരളമാണ്. ഇന്ത്യയില്‍ കോവിഡ് മൂലം കൂടുതൽ പേർ മരിച്ച രണ്ടാമത്തെ സംസ്ഥാനമാണ് കേരളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നാമത്തെ സംസ്ഥാനം മഹാരാഷ്ട്രയാണ്. കേരളത്തിന്റെ മൂന്നിരിട്ടി ജനസംഖ്യ അവിടെയുണ്ടെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

INSHORT-Kerala Congress leader VD Satheesan reveals 27,000 more COVID deaths, bringing the state`s toll to a staggering number.  Kerala reported the second highest number of COVID-19 deaths in India.

Content Highlights: Kerala`s COVID Death Toll Rises