വ്യാഴത്തിന്റെ തണുത്ത ഉപഗ്രഹങ്ങളെക്കുറിച്ച് അറിയാൻ 'ജ്യൂസ്' ദൗത്യം

സൗരയൂഥത്തിലെ ഏറ്റവും വലിയഗ്രഹമായ വ്യാഴത്തിന്റെ തണുത്തുറഞ്ഞ ഉപഗ്രഹങ്ങളെക്കുറിച്ച് പഠിക്കാൻ തയ്യാറായിരിക്കുകയാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി.  ഏപ്രിൽ 14ന് ഫ്രഞ്ച് ​ ഗയാനയിലെ
വിക്ഷേപണകേന്ദ്രത്തിൽ നിന്ന് Jupiter Icy Moons Explorer, അഥവാ Juice ദൗത്യം പുറപ്പെടും. 2031ൽ ദൗത്യം വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് വ്യാഴത്തെക്കുറിച്ചും തണുത്തുറഞ്ഞ ഉപ​ഗ്രഹങ്ങളെപ്പറ്റിയും പഠിക്കും. 
ഉപഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. ഉപഗ്രഹപര്യവേക്ഷണത്തിന്റെ ഭാഗമായി ജ്യൂസ്, 2034-ൽ വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ഗ്യാനിമീഡിന്റെ ഭ്രമണപഥത്തിലേക്ക് കടക്കും.

Content Highlights: europe's juice mission, Jupiter Icy Moons Explorer