വിമാനയാത്രകളെ ഇനി പേടിക്കേണ്ട; ജെറ്റ്ലാഗിന് പരിഹാരമുണ്ട്
വേഗതയും കാര്യക്ഷമതയും കാരണം യാത്ര ചെയ്യുന്നവര്‍ തിരഞ്ഞെടുക്കാനിഷ്ടപ്പെടുന്ന യാത്രാമാര്‍ഗമാണ് വിമാനം. എങ്കിലും സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവര്‍ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ജെറ്റ് ലാഗ്. ചെറിയ ക്ഷീണം മുതല്‍ കുറച്ച് കാലം നീണ്ടു നില്ക്കുന്ന അസ്വസ്ഥത വരെ ജെറ്റ് ലാഗ് കാരണം ഉണ്ടാകാം.
വിമാനത്തില്‍ യാത്രചെയ്യുന്ന എല്ലാവരിലും ജെറ്റ് ലാഗ് ഒരുപോലെയല്ല പ്രവര്‍ത്തിക്കുന്നത്. പ്രായം, നിലവിലുള്ള ഉറക്കപ്രശ്നം, യാത്ര ചെയ്യുന്നതിന്റെ ദിശ, യാത്രയുടെ ദൈര്‍ഘ്യം ആവര്‍ത്തനം, ഭക്ഷണക്രമം, ശരീരത്തിലെ ജലാംശം എന്നിവ ജെറ്റ് ലാഗിന് കാരണമാകും.