ജയില്‍ ഭക്ഷണത്തിനും വിലകൂട്ടി; വര്‍ധനവ് മൂന്ന് മുതല്‍ 30 രൂപ വരെ

ജയിലുകളില്‍ തയ്യാറായി പുറത്തുവില്‍ക്കുന്ന 21 ഇനം ഭക്ഷണങ്ങള്‍ക്ക് വില കൂട്ടി. മൂന്ന് രൂപ മുതല്‍ 30 രൂപ വരെയാണ് വില കൂട്ടിയത്. സാധനങ്ങളുടെ വിലവര്‍ധനയെ തുടര്‍ന്ന് ഭക്ഷണനിര്‍മാണ യൂണിറ്റുകളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുവര്‍ഷംമുമ്പ് ജയില്‍ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സാധാരണരക്കാര്‍ക്ക് അടുത്ത പ്രഹരമായി ജയില്‍ ഭക്ഷണത്തിന്റെ വിലയും ഉയര്‍ന്നത്.