പ്രീമിയം ട്രെയിനുകളില്‍ പുതിയ മെനു; പ്രമേഹമുള്ളവര്‍ക്കും ജൈനര്‍ക്കും പ്രത്യേക ഭക്ഷണം
പ്രമേഹമുള്ളവര്‍ യാത്രകളില്‍ നേരിടുന്ന ഭക്ഷണപ്രശ്നത്തിന് പരിഹാരം കാണാന്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പറേഷന് ശ്രമം തുടങ്ങി. ആദ്യഘട്ടമെന്നോണം രാജ്യത്ത് സര്‍വീസ് നടത്തുന്ന പ്രീമിയം തീവണ്ടികളിലാണ് പുതിയ ഭക്ഷണ മെനു സജ്ജമാക്കിയത്.
വന്ദേഭാരത്, രാജധാനി തുടങ്ങിയ തീവണ്ടികളില്‍ ഇതുവരെ വെജ്, നോണ്‍വെജ് ഭക്ഷണങ്ങള്‍ മാത്രമാണ് ഐ.ആര്.സി.ടി.സി. നല്‍കുന്നത്. യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍തന്നെ അവരവര്‍ക്ക് ആവശ്യമായ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം വിനിയോഗിക്കാം.