ഇന്ത്യക്കാർ വിദേശത്ത് പണം ചെലവിടുന്നത് കൂടുന്നു; 2023-2024ൽ ചെലവിട്ടത് 2.68 ലക്ഷം കോടിരൂപ

വിദേശത്ത് ഇന്ത്യക്കാർ പണം ചെലവിടുന്നത് കൂടുന്നു. 2023-2024 സാമ്പത്തികവർഷം 3,174 കോടി ഡോളർ അഥവാ 2.68 ലക്ഷം കോടിരൂപയാണ് ഇത്തരത്തിൽ ചെലവഴിച്ചത്. 2022-2023 സാമ്പത്തികവർഷം ഇത് 2,710 കോടി ഡോളറായിരുന്നു. ചെലവിടുന്ന പണത്തിൽ 17 ശതമാനം വർധനവാണ് ഒരു കൊല്ലത്തിനിടെയുണ്ടായത്. അന്താരാഷ്ട്രയാത്രകളിൽ ഇന്ത്യക്കാർ ചെലവിട്ട തുക 1,700 കോടി ഡോളറാണ്. തൊട്ടു മുൻപത്തെ വർഷത്തെ അപേക്ഷിച്ച് 24.5 ശതമാനം വർധനവാണ് ഈയിനത്തിൽ ഉണ്ടായത്. 

Content Highlights: Indians are spending more abroad; 2.68 lakh crore was spent in 2023-2024