ഓണ്‍ലൈനില്‍ വാതുവെച്ചാല്‍ ഇനി പണികിട്ടും; തടവും പിഴയും ശിക്ഷ
ഓണ്‍ലൈനില്‍ വാതുവെച്ചാല്‍ ഇനി പണികിട്ടും. ഓണ്‍ലൈന്‍ വാതുവെപ്പ് തടയുന്ന ബില്‍ യാഥാര്‍ഥ്യമാകുന്നതോടെ കനത്തശിക്ഷയാണ് കുറ്റക്കാരെ കാത്തിരിക്കുന്നത്. ഇന്ത്യയില്‍ പണംവെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ് അതിവേഗത്തില്‍ വളരുന്ന സാഹചര്യം പരിഗണിച്ചാണ് ഇതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ബില്ലുമായിയെത്തിയിരിക്കുന്നത്.
ഓണ്‍ലൈന്‍ വാതുവെപ്പ്/ഗെയിമിങ് ആപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന് സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ഇഡി നിരന്തരം നിരീക്ഷിച്ചിരുന്നു. ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കുംവരെ ഇഡി നോട്ടീസും അയച്ചു.