സ്ഥലമുള്ളിടത്തെല്ലാം പാർക്ക് ചെയ്യരുത്; പാർക്കിങ് നിരോധിച്ചിരിക്കുന്നത് എവിടെയെല്ലാം?
വണ്ടിയും കൊണ്ട് റോഡിലിറങ്ങുമ്പോൾ എവിടെ പാർക്ക് ചെയ്യുമെന്നായിരിക്കും പലരുടെയും ടെൻഷൻ. നോ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്താൽ ഫൈനും കിട്ടും, ചിലപ്പോൾ ബ്ലോക്കും ഉണ്ടാക്കും. മിക്കവർക്കും പാർക്കിങ് നിയമങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്തതാണ് പ്രധാന പ്രശ്നം. ശരിക്കും എവിടെയൊക്കെയാണ് പാർക്കിങ് നിരോധിച്ചിരിക്കുന്നത്?
നോ പാർക്കിങ് മേഖലയിലോ പാർക്കിങ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിലോ നിങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ പാടില്ല. മെയിൻ റോഡിൽ, അതിവേഗ ട്രാഫിക്കുള്ള റോഡുകളിൽ, ഫുട്പാത്തുകളിൽ, സൈക്കിൾ ട്രാക്ക്, കാൽനട ക്രോസിംഗിനോ സമീപം, ബസ് സ്റ്റോപ്പുകൾ, സ്കൂളുകൾ, ആശുപത്രി എന്നിവയുടെ ഏതെങ്കിലും പ്രവേശന കവാടങ്ങൾക്ക് സമീപം, നിങ്ങളുടെ വാഹനം തടസ്സപ്പെടുത്താൻ സാധ്യതയുള്ള ഏതെങ്കിലും റോഡ് അടയാളങ്ങൾക്ക് മുന്നിൽ, തുരങ്കത്തിൽ അല്ലെങ്കിൽ ബസ് ലൈനിൽ എന്നിവിടങ്ങളിലും പാർക്കിങ് അനുവദനീയമല്ല.