ശാസ്ത്രലോകത്തെ കൺഫ്യൂഷനിലാക്കി കടലിനടിയിൽ സ്വർണമുട്ട
സമുദ്രത്തിനടിയിൽ കണ്ടെത്തിയ ഒരു സ്വർണമുട്ട ശാസ്ത്രലോകത്തെയാകെ കൺഫ്യൂഷനിലാക്കിയിരിക്കുകയാണ്. പസിഫിക് സമുദ്രത്തിന്റെ ഭാഗമായ ഗൾഫ് ഓഫ് അലാസ്കയിലാണ് കടലിന്റെ അടിത്തട്ടിൽ മുട്ടയുടെ ആകൃതിയിലുള്ള ഒരു ഗോൾഡൻ ഷെൽ കണ്ടെത്തിയിരിക്കുന്നത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫിയറിക്ക് അഡ്മിനിസ്ട്രേഷന്റെ മറൈൻ ബയോളജിസ്റ്റുകളാണ് ഈ നിഗൂഢമായ 'സ്വർണ്ണമുട്ട'യുടെ കണ്ടെത്തലിനു പിന്നിൽ. ആഗസ്റ്റ് 30 നാണ് ഇത് ആദ്യമായി കണ്ടെത്തിയത്, അത് എന്താണെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടന്നുവരികയാണ്.