കാറുകളിൽ ഗൂഗിൾ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കൊണ്ടുവരാനൊരുങ്ങി ജനറൽ മോട്ടോഴ്സ്
ഇലക്ട്രിക് കാറുകള്‍ക്ക് അനുയോജ്യമായ തരത്തില്‍ ഗൂഗിളുമായി സഹകരിച്ച് പുതിയ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ്. നമ്മുടെ സ്മാര്‍ട് ഫോണിനെ കാറിന്റെ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്ന ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയുമാണ് വ്യാപകമായി ഉപയോഗിക്കുന്നത്. അതിന് പകരം ഗൂഗിളിന്റെ പിന്‍തുണയോടെ ഒരു ഓണ്‍ബോര്‍ഡ് നാവിഗേഷന്‍ ആന്റ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് ജനറല്‍ മോട്ടോഴ്‌സ് തയ്യാറാക്കുന്നത്.