ട്വിറ്ററിന് ബദലായി എത്തി; ഒടുവിൽ ഫണ്ടിങ് കുറഞ്ഞതോടെ അടച്ചുപൂട്ടി 'കൂ'

2020-ല്‍ ട്വിറ്ററിന് ബദലായി അവതരിപ്പിച്ച ഇന്ത്യന്‍ സോഷ്യല്‍ മീഡിയ സ്റ്റാര്‍ട്ട്അപ്പ് ആയ 'കൂ' സേവനം അവസാനിപ്പിക്കുന്നു. നാല് വര്‍ഷം മുമ്പ് അപ്രമേയ രാധാകൃഷ്ണ, മായങ്ക് ബിഡാവത്ക എന്നിവര്‍ ചേര്‍ന്നാണ് 'കൂ' ആരംഭിച്ചത്. മറ്റ് വന്‍കിട ടെക്ക് കമ്പനികള്‍ക്ക് കെെമാറാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് കമ്പനി അടച്ചുപൂട്ടാനൊരുങ്ങുന്നത്. 

Content Highlights: founders to shut down twitter alternative indian platform koo