പാക്കറ്റ് ഫുഡ് പതിവായി കഴിക്കുന്നവരാണോ? ഇനി ശ്രദ്ധിക്കാം

പാക്കറ്റ് ഫുഡ് വാങ്ങി കഴിക്കുന്ന ശീലമുണ്ടോ ? എങ്കില്‍ ഇനി ശ്രദ്ധിക്കാം. ഭക്ഷണ പാക്കേജുകളില്‍ സ്താനാര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് പുതിയ പഠനം വന്നിരിക്കുകയാണ്.
ഫുഡ് പാക്കേജിങ് വിഭാഗത്തില്‍ മാത്രം 189-ഓളം കാന്‍സറിന് കാരണമാകുന്ന കെമിക്കലുകളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് പഠനത്തില്‍ പറയുന്നത്.

പ്ലാസ്റ്റിക്, കാര്‍ഡ്‌ബോര്‍ഡ് ,പേപ്പര്‍,തുടങ്ങിയ ഫുഡ് പാക്കേജിങ് വസ്തുക്കളിലാണ്  കാന്‍സറിന് കാരണമാകുന്ന ഘടകങ്ങളുള്ളത്. ഫ്രോണ്ടിയേഴ്സ് ഇന്‍ ടോക്സിക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍. 

ഭക്ഷണപാക്കറ്റ് കൈയ്യിലെത്തും മുന്‍പ് വിവിധഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഭക്ഷണവുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം പുലര്‍ത്തുന്ന പദാര്‍ത്ഥങ്ങളും വസ്തുക്കളുമാണ് ഫുഡ് കോണ്‍ടാക്റ്റ് മെറ്റീരിയലുകള്‍ എന്നറിയപ്പെടുന്നത്.

ഇതില്‍ പാക്കേജിംഗ് കണ്ടെയ്‌നറുകള്‍, പാത്രങ്ങള്‍, പ്ലാസ്റ്റിക്, ഗ്ലാസ്, മെറ്റല്‍, പേപ്പര്‍ അല്ലെങ്കില്‍ കോട്ടിംഗുകള്‍ എന്നിവയില്‍ നിന്നെല്ലാം നിര്‍മ്മിച്ച വസ്തുക്കളും ഉള്‍പ്പെടും.ഇവയില്‍ നിന്നെല്ലാം ഭക്ഷണത്തിലേയ്ക്ക് കെമിക്കലുകള്‍ പ്രവേശിക്കും.

ഭക്ഷണം കേടുകൂടാതെയിരിക്കാനും പോഷകമൂല്യം നിലനിര്‍ത്താനുമെല്ലാം ഈ വസ്തുക്കള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ ഘടകങ്ങളില്‍ ബിസ്‌ഫെനോള്‍സ്, ഫാതലേറ്റ്‌സ്, പെര്‍ഫ്‌ളൂറോആല്‍ക്കൈല്‍, പോളിഫ്‌ളൂറോആല്‍ക്കൈല്‍ തുടങ്ങിയ കെമിക്കലുകളുടെ സാന്നിധ്യമാണ് കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.

Inshort- A new study reveals the presence of 189 cancer-causing chemicals in food packaging materials.

Content Highlights: Cancer Causing Chemicals in Food Packaging: New Study