4ജി, 5ജി സേവനങ്ങളും ഡിജിറ്റൽ ഇടപാടും; ഫീച്ചർ ഫോണുകളുടെ വിൽപ്പന കുറയുന്നു

4 ജി, 5 ജി സേവനങ്ങൾ വ്യാപിക്കുകയും 2 ജി മൊബൈൽ നെറ്റ് വർക്കുകൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കുകയും ചെയ്യുന്നതോടെ ഇന്ത്യയിൽ  ഫീച്ചർ ഫോണുകളുടെ ആവശ്യവും വിൽപ്പനയും കുറയുകയാണെന്ന് റിപ്പോർട്ടുകൾ. അടുത്ത രണ്ടുവർഷം കൊണ്ട് ഫീച്ചർ ഫോൺ ഉപയോഗത്തിൽ രാജ്യത്ത് ഗണ്യമായ കുറവുണ്ടാകുമെന്നാണ് അനലറ്റിക്സ് കമ്പനിയായ സൈബർ മീഡിയ റിസർച്ച് വിലയിരുത്തുന്നത്. സ്മാർട്ട്ഫോണുകളുടെ വില കുറഞ്ഞു വരുന്നതും ഡിജിറ്റൽ സേവനങ്ങൾ വ്യാപിക്കുന്നതും ഡിജിറ്റൽ ഇടപാടുകളിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്താൻ സർക്കാരും ടെലികോം കമ്പനികളും സ്വീകരിക്കുന്ന നടപടികളും എല്ലാം ഇതിനു കാരണമാകുന്നുണ്ട്. 

2028-ൽ റിലയൻസ് ജിയോയുടെ 1,000 രൂപ വിലയുള്ള 4 ജി ഫീച്ചർ ഫോണിൻ്റെ വരവോടെ ഇവയുടെ വിൽപ്പന ഉയർന്നിരുന്നു. എന്നാൽ, 2024-ൽ റിലയൻസ് ഫോണുകളുടെ വിൽപ്പനയും കുറഞ്ഞു. നിലവിൽ 10,000 രൂപയിൽ താഴെ വിപണിയിൽ 5 ജി സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. കൂടുതൽപ്പേർ ഇത്തരം ഫോണുകളിലേക്കു മാറിത്തുടങ്ങിയിട്ടുണ്ട്. സൈബർ മീഡിയ റിസർച്ചിൻ്റെ ഡിസംബറിലെ റിപ്പോർട്ട് പ്രകാരം 2 ജി ഫീച്ചർ ഫോൺ വിപണനത്തിൽ 22 ശതമാനം വരെ കുറവുവന്നിട്ടുണ്ട്. 4 ജി സേവനങ്ങൾ ലഭ്യമായിട്ടുള്ള ഫീച്ചർ ഫോണുകളുടെ വിഭാഗത്തിൽ ഇടിവ് 59 ശതമാനം വരെയാണ്. ഫീച്ചർ ഫോൺ ഉത്പാദകരായ ഐടെൽ, ലാവ, എച്ച്.എം.ഡി, കാർബൺ എന്നിവയെല്ലാം വിൽപ്പനയിൽ കുറവുണ്ടായി.  2 ജിയിൽനിന്നുള്ള വരുമാനം വളരെ കുറഞ്ഞതായി എയർടെൽ ഒക്ടോബർ-ഡിസംബർ പാദത്തിലെ പ്രവർത്തനഫലത്തിൽ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, മുംബൈ, ഡൽഹി പോലുള്ള വിപണികളിൽ ഇത് രണ്ടക്കത്തിൽ താഴെയാണ്. 

Inshort: As 4G and 5G expand and 2G phases out, India’s feature phone sales are declining. Cyber Media Research predicts a significant drop in usage within two years due to cheaper smartphones and digital adoption. 2G feature phone sales fell by 22%, while 4G feature phones saw a 59% decline. Major brands and Airtel’s 2G revenue have also taken a hit.

Content Highlights: Feature Phone's demands and sale Decline in India