ഗാസയ്ക്കുള്ള അടിയന്തരസഹായം മൂന്നിരട്ടിയാക്കി ഉയർത്തുമെന്ന് യൂറോപ്യൻ കമ്മീഷൻ
നിലവിൽ ഗാസയ്ക്ക് നൽകുന്ന സഹായം മൂന്നിരട്ടിയായി വർദ്ധിപ്പിക്കാൻ തീരുമാനമെടുത്ത് യൂറോപ്പ്യൻ കമ്മീഷൻ. യുണൈറ്റഡ് നേഷൻസ് ഏജൻസികളുമായി ചേർന്ന് 7.5 കോടി രൂപയുടെ സഹായം യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങളിലേക്കെത്തിക്കാനാണ് ഉദ്ദേശം. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നതോടൊപ്പം ഗാസയിലെ നിരപരാധികളായ ജനങ്ങൾക്ക് സഹായമെത്തിക്കാൻ പരിശ്രമിക്കും എന്നും കമ്മീഷൻ അറിയിച്ചു.