സ്ക്രീനിലെ ഭക്ഷണത്തിൻ്റെ രുചി അറിയണോ? വരുന്നൂ ഇ-ടേസ്റ്റ് സാങ്കേതികവിദ്യ
ഫുഡ് വീഡിയോസ് കാണുമ്പോള്‍ ഇതിന്റെ രുചി ഒന്നറിഞ്ഞിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്ന് തോന്നാറില്ലേ. ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓർഡര്‍ ചെയ്യുമ്പോഴും രുചി എന്തായിരിക്കും എന്നാലോചിക്കാറില്ലേ. ഇനി അതിനും വഴിയുണ്ട്. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന് കരുതാന്‍ വരട്ടെ. വെര്‍ച്വല്‍ റിയാലിറ്റി വഴി ഭക്ഷണത്തിന്റെ രുചി തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ കണ്ടുപിടിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
ഇ-ടേസ്റ്റ് എന്ന് പേരിട്ട ഉപകരണത്തിലൂടെ ഭക്ഷണത്തിന്റെ രുചി പുനര്‍നിര്‍മിക്കാനാകും. ഗ്ലൂക്കോസും ഗ്ലൂട്ടാമേറ്റും തിരിച്ചറിയാനാകുന്ന ഉപകരണത്തിലെ സെന്‍സറുകള്‍ വഴിയാണിത് സാധ്യമാകുക. മധുരം, പുളി, ഉപ്പ്, കയ്പ്,ഉമാമി തുടങ്ങി അഞ്ച് അടിസ്ഥാന രുചികള്‍ ഇ-ടേസ്റ്റ് വഴി തിരിച്ചറിയാം. പക്ഷേ എരിവ് തിരിച്ചറിയാനുള്ള സംവിധാനം ഇല്ല.
നമ്മുടെ വായിലേക്ക് കണക്ട് ചെയ്യാനാകുന്ന ഒരു ഇന്റര്‍ഫേസും ഇലക്ട്രോമാഗ്നറ്റിക് പമ്പും ഉള്‍പ്പടെ രണ്ടുഭാഗങ്ങളാണ് ഇ-ടേസ്റ്റിനുള്ളത്. ഈ പമ്പ് രാസ ലായനികള്‍ അടങ്ങിയ ഒരു ലിക്വിഡ് ചാനലുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക് ചാര്‍ജ് പ്രയോഗിക്കുമ്പോള്‍ ഇത് വൈബ്രേറ്റ് ചെയ്യുകയും ലായനി ഒരു പ്രത്യേക ജെല്‍ ലെയറിലൂടെ വായിലേക്ക് എത്തുകയും ചെയ്യും. ഇങ്ങനെയാണ് രുചി തിരിച്ചറിയുന്നത്. ഓൺലൈൻ ഷോപ്പിങ്ങിലും ശരീര ഭാരം നിയന്ത്രിക്കുന്നതിലും ആരോഗ്യരംഗത്തും വരെ വൻ വിപ്ലവങ്ങൾ തീർക്കാൻ ഇ-ടേസ്റ്റിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
In Short: Scientists invent eTaste, a device that lets you virtually taste food online. eTaste uses VR to simulate the taste of food. It identifies five basic tastes: sweet, sour, salty, bitter, umami. Uses sensors to detect glucose and glutamate. Consists of an interface and an electromagnetic pump. Potential for revolutionizing online shopping, weight management, and healthcare.