കൈപ്പര്‍ ബെല്‍റ്റിന്റെ വിശാലതയില്‍ ഭൂമിയുടെ വലുപ്പത്തിൽ ഒളിഞ്ഞിരിക്കുന്ന ഒമ്പതാമൻ

പ്ലൂട്ടോയുടെ ഗ്രഹപദവി തെറിച്ചതോടെയാണ്, എട്ടുഗ്രഹങ്ങളുള്ള ഒന്നായി സൗരയൂഥം മാറിയത്. എന്നാല്‍, ഒന്‍പതാം ഗ്രഹമെന്ന സംഗതി പ്ലൂട്ടോയോടെ അവസാനിച്ചില്ല. സൗരയൂഥത്തില്‍ നമ്മുടെ നോട്ടമെത്താത്ത കോണില്‍ ഒരു ഗ്രഹം മറഞ്ഞിരിക്കുന്നതായി കുറെ വര്‍ഷങ്ങളായി ജ്യോതിശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. ഈ സംശയത്തിന് ആക്കംകൂട്ടുകയാണ് ജാപ്പനീസ് ഗവേഷകരുടെ പുതിയ പഠനം.സൗരയൂഥത്തിലെ വിദൂരമേഖലയായ കൈപ്പര്‍ ബെല്‍റ്റ് (Kuiper Belt) എന്ന ഇരുണ്ട് തണുത്ത വിശാലതയില്‍ ഏതാണ്ട് ഭൂമിയുടെ വലുപ്പമുള്ള ഒരു ഗ്രഹം മറഞ്ഞിരിക്കുന്നതായാണ്, 'ദി അസ്‌ട്രോണമിക്കല്‍ ജേര്‍ണലി'ല്‍ വന്ന പഠനം പറയുന്നത്. പാട്രിക് സോഫിയ ലികാവ്ക, തകാഷി എന്നിവരുടേതാണ് പഠനം.

Content Highlights: solar system, ninth planet, japanese astronomers