ഡിഫ്തീരിയ മരുന്ന് കിട്ടാനില്ല; പാകിസ്താനില്‍ ഈ വര്‍ഷം മരിച്ചത് 100 കുട്ടികള്‍

വലിയ വ്യാപനശേഷിയുള്ള രോഗമാണ് ഡിഫ്തീരിയ. പാകിസ്താനിലെ കറാച്ചിയില്‍ ഡിഫ്തീരിയ ബാധിച്ച് ഈ വര്‍ഷം മാത്രം നൂറോളം കുട്ടികള്‍ മരിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ചികിത്സയില്‍ നിര്‍ണായകമായ ഡിഫ്തീരിയ ആന്റി ടോക്‌സിന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വ്യാപകമായ മരണം ഉണ്ടായത്. സിന്ധ്, കറാച്ചി തുടങ്ങിയ മേഖലകളില്‍ ഡിഫ്തീരിയ ആന്റി ടോക്‌സിന്‍ ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. വാക്‌സിന്റെ ലഭ്യത കുറഞ്ഞതില്‍ ആരോഗ്യവിദഗ്ധര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.

Content Highlights: Child death in Pakistan Diphtheria spread