മരിച്ചവർക്കും വേണ്ടേ വിനോദം; തായ്‌ലൻഡിലെ സെമിത്തേരിയിൽ സിനിമാ പ്രദർശനം

മരിച്ചവർക്കായി സെമിത്തേരിയിൽ സിനിമാ പ്രദർശനം. തായ്‌ലൻഡിലെ നഖോൺ റാച്ചസിമ പ്രവിശ്യയിലുള്ള ഒരു സെമിത്തേരിയിലാണ് സിനിമാ പ്രദർശനം നടത്തിയത്. ജൂൺ 2 മുതൽ ജൂൺ 6 വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ അർദ്ധരാത്രി വരെയായിരുന്നു സിനിമാ പ്രദർശനം. കസേരകൾ നിരത്തിയിട്ടതിനുശേഷം നടത്തിയ ഓപ്പൺ എയർ ഷോയിൽ നാല് ജീവനക്കാർ മാത്രമായിരുന്നു ജീവനുള്ളവർ. 

Content Highlights: Cemetery In Thailand Organises Movie Night For The Dead